ഒറ്റൂർ: ഒറ്റൂർ പഞ്ചായത്തിലെ 3 ആം വാർഡിൽ വാക്സിനേഷൻ ക്യാമ്പയിനോട് അനുബന്ധിച്ചുള്ള പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനിടയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ സന്തോഷ് കുമാറിന് നായയുടെ കടിയേറ്റു. കൈക്കാണ് കടിയേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ആർ എച്ച് സിയ്ക്ക് കീഴിലുള്ള രണ്ടാമത്തെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കാണ് ഇന്ന് കടിയേറ്റത്. രണ്ടുദിവസം മുന്നേ മറ്റൊരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ വിപിന് കടിയേറ്റിരുന്നു.



















