ഒൻപത് വയസ്സുകാരി വിദ്യാർത്ഥിനിയെ ആവർത്തിച്ച് ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശൻ എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.

24-11-2012 തീയതിയിലാണ് കേസിനാസ്പദമായ സംഭവം.
അതിജീവിത മാതാപിതാക്കൾക്കൊപ്പം കുടുംബമായി താമസിച്ചുവന്ന വീട്ടിൽ എത്തിയ പ്രതി പിതാവുമായി ചേർന്ന് മദ്യപിച്ചും, പിതാവ് അബോധാവസ്ഥയിലായ സമയം സഹോദരനെ മിഠായി വാങ്ങാൻ അയച്ച ശേഷം, പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നുമാണ് പ്രോസീക്യൂഷൻ കേസ്.
ബഹളം കേട്ട് പിതാവ് എഴുന്നേറ്റു തുടങ്ങിയ സമയം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവും, ബലാൽസംഘ ശ്രമം നടത്തിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവും, പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും വിധി ഉത്തരവുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്തു മംഗലാപുരം എസ് ഐ ആയിരുന്ന ചന്ദ്രദാസ് രജിസ്റ്റർ ചെയ്തും ആറ്റിങ്ങൽ ഡി വൈ എസ് പി ആയിരുന്ന പ്രശാന്തൻ കാണി അന്വേഷണം നടത്തിയും, പ്രതാപൻ നായർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനഞ്ച് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.


















