ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം

Sep 20, 2022

seena

ആര്യനാട്: ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഒളിച്ചോടിയവരെ കോടതിയിൽ ഹാജരാക്കാൻ പോകാൻ എസ്.ഐ ഷീന നിർദേശം നൽകിയതിന് പിന്നാലെയാണ് ഗിരിജ, സരിത എന്നീ വനിതാ പൊലീസുകാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. വിവാഹിതനായ ആൾ 18 കാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിന് ശേഷമായിരുന്നു വനിതാ പോലിസുകാരുടെ തർക്കം.

ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിന് ഇടയാക്കിയതെന്നാണ് വിവരം. എനിക്ക് പോകാന്‍ സൗകര്യമില്ല എന്നായിരുന്നു ഒരു പൊലീസുകാരിയുടെ മറുപടി. വനിതാ പൊലീസ് എസ്ഐയോട് കയർത്ത് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്. പരാതിക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് പൊലീസുകാര്‍ തമ്മില്‍ പരസ്പരം വാക്കേറ്റം നടത്തിയത്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...