ജലനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ വരെ ചുറ്റളവില്‍ കറക്കം; ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

Oct 20, 2022

seena

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തീവ്രന്യൂനമര്‍ദ്ദമാകും. ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തീവ്രന്യൂനമര്‍ദ്ദമാകും. ഞായറാഴ്ച ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.



കടലിന്റെ ജലനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് ചക്രവാതം ചുറ്റികറങ്ങുന്നത്. ഇത് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

cake tower new
LATEST NEWS