യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

May 26, 2023

seena

കൽപ്പറ്റ: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. വയനാട് ചുളളിയോട് സ്വദേശി അജിന്‍ പീറ്ററാണ് അറസ്റ്റിലായത്.
പരാതിക്കാരിയും എംബിഎ ബിരുദധാരിയുമായ യുവതി അജിന്‍ പീറ്ററുമായി സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ യുവാവ് ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിഡിയോകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പലവയലിലെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പറിൽ വാട്‌സ്ആപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഇയാൾ വിഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേ രീതിയില്‍ പ്രതി ദുരുപയോഗം ചെയ്തു.

യുവതിയുടെ അയല്‍വാസികളുടെ നമ്പറിലേക്കടക്കം വിഡിയോ അയച്ചു. ഫോണ്‍ നമ്പരിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെക്കുറിച്ച് സൂചന ലഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...