ആറ്റിങ്ങൽ: ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല സംഘടിപ്പിച്ച വന്ദേമാതര സദസ്സിൽ ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷയായി. ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ സ്വാഗതം പറഞ്ഞ ചടങ്ങ് സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു. ജില്ല സഹ പ്രഭാരി എ ജി ശ്രീകുമാർ ആശംസകൾ നേർന്ന ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ, ജില്ല ഭാരവാഹികൾ, ജന പ്രതിനിധികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗായത്രി ടീച്ചർ വന്ദേമാതരം ആലപിച്ചു. മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ റീന. എസ്. ധരൻ നന്ദി പറഞ്ഞു.





















