തിരുവനന്തപുരം ലുലു മാളിൽ ജൂണ്‍ ഒന്നു മുതൽ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും. ആദ്യ ഒരു മണിക്കൂറിൽ പാര്‍ക്കിങ് സൗജന്യമായിരിക്കും. അതിന് ശേഷമുള്ള രണ്ടു മണിക്കൂര്‍ വരെ 20 രൂപയും, അഞ്ചുമണിക്കൂര്‍ വരെ 40 രൂപയും അതിന് മുകളിലേക്ക് ഒരോ മണിക്കൂറും പത്തൂരൂപ നിരക്കിലാവും പാര്‍ക്കിങ് ഫീസ് ഈടാക്കുക. ശനിയും ഞായറും പ്രവര്‍ത്തി ദിവസങ്ങളേക്കാള്‍ പത്തുരൂപ പാര്‍ക്കിങ്ങിന് അധികമായിരിക്കും. ഇവിടെ നാലായിരം കാറുകളും രണ്ടായിരത്തി അഞ്ഞൂറും ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...
















