വിവാഹ സൽക്കാരത്തിനിടയിൽ ​ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്

Nov 21, 2023

seena

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ​ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

വിവാഹ സൽക്കാരത്തിൻ്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ ഒരു വിഭാഗം എതിർത്തു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ ഒരു സംഘങ്ങളും നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു എന്ന് പറയുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല എന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...