ആറ്റിങ്ങൽ മാമം തക്ഷശില ലൈബ്രറിയുടെയും ഡോ:അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജി.വി.ആർ.എം യു.പി.എസിൽ നടന്നു. ക്യാമ്പ് ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എസ് ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ:ലിസ, വാർഡ് കൗൺസിലർമാരായ ഒ.പി ഷീജ, കെ.സതി, കിഴുവിലം ഗവ: യു.പി.എസ് മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, ലൈബ്രറി സെക്രട്ടറി കെ ശ്യാംകൃഷ്ണ, ലൈബ്രറി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ, നന്ദു, നിമിഷ എന്നിവർ സംസാരിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത് കൊച്ചുമഠം സ്വാഗതവും രാജശേഖരൻ കുന്നുംപുറം നന്ദിയും പറഞ്ഞു.

















