ബൈക്കിന് മുന്നിലേക്ക് കരടി ചാടി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

Dec 16, 2023

seena

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കര്‍ഷകര്‍ സ്ഥാപിച്ച തേനീച്ച പെട്ടികളും കരടി നശിപ്പിച്ചിരുന്നു. നിരന്തരമായ വന്യമൃഗശല്യം ഉണ്ടാകുന്ന സ്ഥലമാണ് പൂക്കോട്ടുംപാടം.

അതേമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചില്‍ നടത്തനായി സംഘത്തില്‍ രണ്ടു കുങ്കിയാനകളെ കൂടി എത്തിച്ചിട്ടുണ്ട്.

cake tower new
LATEST NEWS