പൊന്മുടിയില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പുള്ളിപ്പുലി; വനംവകുപ്പിന്റെ തിരച്ചില്‍

Dec 26, 2023

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കാണുന്നത്.

പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകും എന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

LATEST NEWS
പുരോഗമന കലാസാഹിത്യസംഘം ആറ്റിങ്ങൽ മേഖലാ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യസംഘം ആറ്റിങ്ങൽ മേഖലാ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യസംഘം ആറ്റിങ്ങൽ മേഖലാ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും സാഹിത്യകാരനും...

ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍

ദ്വാദശി നിറവില്‍ ഗുരുവായൂര്‍, 16.43 ലക്ഷം രൂപ ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍; അനുഗ്രഹമേകി അഗ്നിഹോത്രികള്‍

തൃശൂര്‍: ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തസഹസ്രങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ശുകപുരം, പെരുവനം,...