ഡിഎ കുടിശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യുക, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് സ്കെയിൽ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെറ്റോ സംഘടനകൾ ജനുവരി 24 ന് സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള പ്രദേഴ്സ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ മുഖ്യ പ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. എൻ രാജ്മോഹൻ, ആർ ശ്രീകുമാർ, ഡി സി ബൈജു, എൻ സാബു, സി ആർ ആത്മകുമാർ, എസ് സബീർ, അനൂപ് എം ജെ, സാജൻ പി എ, ക്ലീറ്റസ് തോമസ്, മുഹമ്മദ് അൻസാർ എ എം, ലാജി ജി എൽ, ബി ആർ ബിജു കുമാര്‍, വിഷ്ണു പി ജി, മനോജ് പുളിമാത്ത്, റിയാസ് എ എച്ച്, ജെഫ്ന എ എസ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സൂര്യകാന്തി പി കെ നന്ദി രേഖപ്പെടുത്തി.

















