ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഗ്രീൻ ക്ലബ്ബും, ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ് ബെൻസി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ, ഗ്രീൻ ക്ലബ് കൺവീനിയർ അഡ്വ. കെ എസ് വിനോദ്, വൈസ് പ്രസിഡന്റ് അഡ്വ.ആർ ലിഷാ രാജ്, ജോയിന്റ് സെക്രട്ടറി അഡ്വ. ക്രോസ്സ് ആന്റണി, അഡ്വ. വി എസ് സുരേഷ് എന്നിവർ നേതൃത്വം നൽകി.
നിരവധി അഭിഭാഷകരും ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.

















