കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം സംഘടിപ്പിച്ചു

Jan 28, 2024

seena

കായിക്കര: മാലിന്യത്തെ വ്യാവസായികാസംസ്കൃത വസ്തുവാക്കി മാറ്റാൻ കഴിയണമെന്ന് പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹകസമിതിയംഗവുമായ എൻ ജഗജീവൻ. അഞ്ചുതെങ്ങിലെ തീരദേശ ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യവ്യാപനത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷികം കായിക്കര ആശാൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു, അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ആർ അനിൽ, പരിഷത്ത് മേഖലാ പ്രസിഡൻ്റ് ആർ സുധീർ രാജ്, സെക്രട്ടറി ബിനു തങ്കച്ചി എന്നിവർ സംസാരിച്ചു. തുടർന്ന് മേഖലയിലെ തീരദേശ വാർഡുകളിലെ ഹരിതസേനാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മാലിന്യമുക്ത പഞ്ചായത്തുകൾ എന്ന വിഷയത്തിൽ പരിശീലന ക്ലാസും വീടുകളിൽ ശാസ്ത്രീയമായി മാലിന്യ നിർമ്മാർജനം നടത്തുന്നതിനായി  പരിഷത്തംഗങ്ങൾ പ്രചാരണ ഗൃഹ സന്ദർശനവും നടത്തി.

സമാപനസമ്മേളനത്തിന് പ്രസിഡൻ്റ് ആർ സുധീർ രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു തങ്കച്ചി സംഘടനാ റിപ്പോർട്ടും ട്രഷറർ എം ഷൗക്കി വരവുചെലവു കണക്കും ജില്ലാക്കമ്മറ്റിയംഗം ജിനുകുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു. ഡോ ബിനു കിഴുവിലം, സുനിൽകുമാർ, ഷാൻ ഷാക്കിർ എന്നിവർ സംസാരിച്ചു. ആർ സുധീർ രാജ് (പ്രസി, എം ഷൗക്കി (സെക്ര), പ്രേമ (വൈ പ്രസി) സുനിൽകുമാർ (ജോ. സെക്ര) ബി എസ് സജിതൻ
(ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളാക്കിക്കൊണ്ട് 17 അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...