കൊച്ചി: വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.
റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് സി പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന 2012 മുതല്‍ കോടതി കയറുന്ന കേസിനാണിപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.

















