ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു

Feb 2, 2024

seena

ആറ്റിങ്ങൽ: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനിന്ന വിവിധ കലാകായിക പരിപാടികൾ ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. 8 പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ കലാകായിക പ്രതിഭകൾക്ക് ഈ പരിപാടിയുടെ ഭാഗമായി. പ്രസ്തുത പരിപാടികളുടെ സമാപനം ചൊവ്വാഴ്ച രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ വൈകുന്നേരം 3 മണി മുതൽ സംഘടിപ്പിച്ചു.

സായാഹ്ന സദസ്സിന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് റ്റി ആർ മനോജ് അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ ബി പി സി നവാസ് കെ സ്വാഗതം പറഞ്ഞുകൊണ്ട് സംസാരിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, കിളിമാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കൊട്ടറ മോഹൻകുമാർ, കിളിമാനൂർ ബി ആർ സി യിലെ ട്രെയിനർ വിനോദ് റ്റി, സ്പെഷ്യൽ എഡ്യൂക്കേറ്ററായ മേരി മാത്യു എന്നിവർ സായാഹ്ന സദസ്സിന് ആശംസകൾ അറിയിച്ചു.

ബി ആർ സി കോഡിനേറ്റർ സ്മിത പി കെ പരിപാടിയിൽ നന്ദി അറിയിച്ചു. 50കുട്ടികളും രക്ഷകർത്താക്കളും ബി ആർ സിപ്രവർത്തകരും ഉൾപ്പെടെ 150 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. അമർനാഥ് എ ജി, ഗോകുൽ രാജ് ആർ എസ്, ശംഭു ദത്തൻ വി, രഹ്‌ന എസ് എന്നീ നാലംഗ വിഭിന്നശേഷി കുട്ടികൾ നയിച്ച ഫോർസ്റ്റാർ എന്ന ടീമിൻറെ മാജിക് ഷോ സായാഹ്ന സദസ്സിനെ കൂടുതൽ വേറിട്ടതാക്കി.

കൂടാതെ ബി ആർ സി പരിധിയിലെ വിവിധ സ്കൂളുകളിലെ വിഭിന്നശേഷി കുട്ടികൾ നയിച്ച കവിതാ ആലാപനം, വാദ്ധ്യോപകരണ സംഗീതം, കഥപറച്ചിൽ, നൃത്തം, പ്രച്ഛന വേഷം തുടങ്ങിയ വിവിധ പരിപാടികളും സദസ്സിനെ കൂടുതൽ നിറമുള്ളതാക്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അതുപോലെതന്നെ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം പായ്ക്കു ചെയ്തു വിതരണം ചെയ്തു.

cake tower new
LATEST NEWS
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന ഹൈസ്‌കൂളുകളിൽ എറൈസ് പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന...

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ...

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

കോഴിക്കോട്: പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്ന്...