മാർച്ച് മുതൽ പമ്പുകളുടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കുന്നു

Feb 6, 2024

seena

കൊല്ലം: പെട്രോൾ പമ്പുകൾക്കു നേരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ആശുപത്രി സംരക്ഷണ നിയമം പെട്രോൾ പമ്പുകൾക്കും ബാധകമാക്കുക, 7 വർഷമായി ഓയിൽ കമ്പനികൾ തടഞ്ഞു വച്ചിരിക്കുന്ന ഡീലർ മാർജിൻ വർധന ഉടനടി നടപ്പാക്കുക, പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പമ്പുകളുടെ നിലനിൽപ് ഉറപ്പാക്കിയ ശേഷം മാത്രം പുതിയ പമ്പുകൾക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് കേരളത്തിലെ ഓയിൽ കമ്പനിയുടെ പനമ്പള്ളി നഗറിലുള്ള ഓഫിസിന് മുന്നിൽ ധർണ
നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് മുതൽ പമ്പുകളുടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കും. അതിനുശേഷം പമ്പുകൾ അടച്ചിട്ട് അനിശ്ചിത കാലസമരത്തിലേക്കു നീങ്ങുമെന്നും പ്രസിഡൻ്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ്, ട്രഷറർ മൂസ, വൈസ്പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പറഞ്ഞു.

cake tower new
LATEST NEWS