സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Feb 7, 2024

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപയായി. മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതല്‍ വില ഇടിയാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

cake tower new
LATEST NEWS