2024-25 വർഷത്തെ പദ്ധതികൾ
- ജി.ഐ.എസ് മാപ്പിംഗ് പൂർത്തിയാക്കും.
- കെ സ്മാർട്ട് ഫലപ്രദമായി നടപ്പാക്കും.
- എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ.
- വാർഡ് കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് സേവനം നൽകും.
- എല്ലാവർക്കും ഇ-സാക്ഷരത.
- സൗജന്യ ഇന്റർനെറ്റ് സൗകര്യം.
- നഗര ഭരണം കാര്യക്ഷമവും സുതാര്യവുമാക്കും.
- അഴിമതി വിരുദ്ധസെൽ രൂപീകരിക്കും.
- ടൗൺ ഹാൾ നിർമ്മാണം പൂർത്തീകരിക്കും
- മുനിസിപ്പൽ കോളനി പ്രദേശത്ത് ഒരു ബഹുനില മന്ദിരം.
- സ്ത്രീശാക്തീകരണത്തിൻ്റെ മാതൃകയായി അവിടെ വിവിധ പദ്ധതികൾ
- നൈപുണ്യ വികസനകേന്ദ്രം, ഇ-സാക്ഷരത, കോൺഫറൻസ് ഹാൾ, കുടുംബശ്രീ ഓഫീസ്, തൊഴിൽ പരിശീലന ക്ലാസ്സുകൾ, സ്വയം പ്രതിരോധ പരിശീലനം, യോഗ-ഫിറ്റ്നസ് സെൻ്റർ, ബാസ്ക്കറ്റ് ബോൾ കോർട്ട്, ബാറ്റ്മിന്റൺ കോർട്ട്, നീന്തൽക്കുളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ.
- നഗരസൗന്ദര്യം വർദ്ധിപ്പിക്കും.
- പി ഡബ്ളിയു ഡി റോഡുകളിലും പരസ്യത്തിലൂടെ രണ്ടു വശത്തും ലൈറ്റുകൾ ക്രമീകരിക്കും.
- LED ബൾബുകൾ പോസ്റ്റുകളിൽ മനോഹരമായി ക്രമീകരിക്കും.
- പാതയോരങ്ങളിൽ വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ നട്ടുപിടിപ്പിക്കും.
- റോഡിനിരുവശവും വ്യാപാരി വ്യവസായികളെയും സന്നദ്ധ സംഘടനകളെയും റസിഡൻസ് അസോസിയേഷനുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് പരിപാലിക്കും.
- മാമം, അവനവഞ്ചേരി, കൊല്ലമ്പുഴ, ആലംകോട് വയോജന പാർക്കുകൾ നിർമ്മിക്കും.
- TV ജംഗ്ഷൻ പാർക്ക് നവീകരിച്ച്, തുറന്ന വായനശാല, തെരുവ് നാടകങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ, കലാസന്ധ്യകൾ എന്നിവ സംഘടിപ്പിക്കും.
- ഓപ്പൺ ജിംനേഷ്യം നിർമ്മിക്കും.
- രണ്ട് വഴിയോരവിശ്രമ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും.
- മാമം, ആലംകോട് എന്നിവിടങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കും.
- ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് മാമത്തേയ്ക്കു മാറ്റി സ്ഥാപിക്കും.
- റീസർവ്വേയുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് വേലികെട്ടി ബോർഡുകൾ സ്ഥാപിക്കും.
- മാമത്ത് ഒരു മോട്ടോർ വർക്ക് ഷോപ്പ്.
- വഴിയോരക്കച്ചവടക്കാർക്ക് വേണ്ടി വെൻ്റിംഗ് സോൺ നിശ്ചയിക്കും.
- എല്ലാ സ്‌കൂളുകൾക്കും കളിസ്ഥലങ്ങൾ,
- എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കും.
- കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും.
- ഖോ-ഖോ പരിശീലനത്തിനായി ഒരു പ്രത്യേക ഗ്രൗണ്ട് നിർമ്മിക്കും.
- നഗരസഭയ്ക്കുവേണ്ടി ഒരു പൊതുസ്റ്റേഡിയം.
- ജനകീയ കായിക നയം നടപ്പാക്കും.
- നഗരസഭ പരിധിയ്ക്കകത്തുള്ള കളിക്കളങ്ങൾ നഗരസഭയിലെ കുട്ടികൾക്കുളള പരിശീലനത്തിന് തുറന്നുകൊടുക്കും.
- വയോജനങ്ങൾക്ക് പ്രത്യേകം വാർഡ് സഭ.
- വയോമിത്രം പദ്ധതി – വിപുലീകരിക്കും
- വയോജന ക്ലബ്ബുകൾ രൂപീകരിക്കും.
- വയോജനങ്ങൾക്കുവേണ്ടി പെയ്‌ഡ് ഹോം പദ്ധതി.
- വയോജനങ്ങൾക്ക് അംഗൻവാടികൾ മുഖേന പോഷകാഹാര പദ്ധതി
- വാതിൽപ്പടി സേവനത്തിലൂടെ വയോജനങ്ങൾക്കുള്ള ആവശ്യങ്ങൾ പരിഹരിക്കും.
- പകൽവീട് സംവിധാനം നടപ്പാക്കും.
- വയോജനങ്ങളെക്കൂടി ഉൾപ്പെടുത്തി നഗരഭരണത്തെ സഹായിക്കാൻ ഒരു ഉപദേശക സമിതി രൂപീകരിക്കും.
- വയോജനങ്ങൾക്ക് കൗൺസിലിംഗ് പദ്ധതി.
- വയോജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം.
- തെരുവ് നായ്ക്കൾക്ക് എ.ബി.സി. പദ്ധതി.
- പേവിഷബാധയ്ക്കെക്കെതിരെ കുത്തിവയ്പ്പ്.
- തെരുവ് നായ്ക്കളിൽ നിന്നും ദത്തെടുക്കൽ പദ്ധതി പ്രോത്സാഹിപ്പിക്കും.
- വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കും.
- ട്യൂട്ടോറിയൽ കോളേജുകളെ ലൈസൻസ് പരിധിയിൽ കൊണ്ടു വരും.
- വക്കീലന്മാർ, പ്രൊഫഷണലുകൾ തുടങ്ങിയവരിൽ നിന്നും തൊഴിൽ നികുതി പിരിവ് പൂർത്തിയാക്കും.
- വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും.
- പഴയ വാഹനം ലേലം ചെയ്‌ത് പുതിയ വാഹനം വാങ്ങും.
- എല്ലാവർക്കും ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും.
- ആലംകോട് ബഹുനില ഷോപ്പിംഗ് മാൾ നിർമ്മിക്കും.
- വളർത്തുനായ്ക്കൾക്ക് ലൈസൻസ് വ്യാപകമാക്കും.
- എല്ലാ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തും.
- മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി.
- സി.സി.ടി.വി സ്ഥാപിക്കും.
- സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ഡൈനിംഗ് ഹാൾ നിർമ്മിക്കും.
- തരിശുരഹിത നഗരം പദ്ധതി നടപ്പാക്കും.
- എല്ലാ ഏലായിലും നെൽക്കൃഷി വ്യാപിപ്പിക്കും.
- കേരഗ്രാമം പദ്ധതിയിലൂടെ തെങ്ങുകൃഷിക്ക് പ്രോത്സാഹനം.
- ഒരു കാർഷിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
- എല്ലാ വിളകൾക്കും പ്രാധാന്യം നൽകും.
- കൃഷി ആധുനികവത്കരിക്കും.
- ശാസ്ത്ര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും.
- കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.
- എല്ലാ വാർഡിലും കർഷക മിത്ര ആരംഭിക്കും.
- കാർഷിക വിപണികൾ രൂപീകരിക്കും.
- കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ ഇവയിൽ സ്വയം പര്യാപ്തത,
- കർഷകരെ സഹായിക്കാൻ വിള ഇൻഷുറൻസ് നഗരസഭ ചെയ്തുകൊടുക്കും.
- അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും തൈകളും വിതരണം ചെയ്യും.
- ലേബർ ബാങ്കുകൾ രൂപീകരിക്കും.
- ആധുനിക രീതിയിലുളള കാർഷിക ഉപകരണങ്ങൾ കൃഷിഭവൻ മുഖേന വിതരണം ചെയ്യും.
- നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
- അത്യുൽപ്പാദനശേഷിയുള്ള കമുകിൻ തൈകൾ വിതരണം ചെയ്യും.
- അത്യുൽപ്പാദനശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്യും.
- കൃഷിഭവൻ മുഖേന ജൈവവള വിതരണം ഉറപ്പാക്കും.
- കാർഷികമേള, വ്യാപാരമേള, പുഷ്പമേള, കന്നുകാലിമേള, പുസ്‌തകമേള എന്നിവ സംഘടിപ്പിക്കും.
- മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കും.
- ജനറൽ വിഭാഗത്തിനും പഠനമുറി
- എല്ലാ വാർഡിലും അംഗൻവാടി.
- ഭൂമിയില്ലാത്ത അംഗനവാടികൾക്ക് ഭൂമി വാങ്ങും.
- കെട്ടിടമില്ലാത്ത അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കും.
- സൗകര്യമുളള അംഗൻവാടികൾ മാതൃക അംഗൻവാടിയാക്കും.
- അംഗൻവാടികളിൽ ശിശുസൗഹൃദ ശുചിത്വാലയം സ്ഥാപിക്കും.
- അംഗൻവാടി സ്മാർട്ട് അംഗൻവാടിയായി ഉയർത്തും.
- ബാല സൗഹൃദ നഗര പ്രഖ്യാപനം
- ബഡ്‌സ് സ്‌കൂൾ/ റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കും.
- വനിതാ സംരംഭങ്ങൾ വ്യാപകമാക്കും.
- വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള പദ്ധതികൾ ആരംഭിക്കും.
- എസ്.സി. വിഭാഗത്തിന് സ്‌മാർട് കിച്ചൻ പദ്ധതി.
- തൊഴിൽ ലഭ്യമാകുന്നതിനുള്ള നൈപുണ്യ പരിശീലനം നൽകും
- തൊഴിൽ മേളകൾ സംഘടിപ്പിക്കും.
- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ജാഗ്രതാ സമിതി ഫലപ്രദമാക്കും.
- കൗമാരപ്രായക്കാർക്ക് കൗൺസിലിംഗ്.
- ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം
- ഡീ-അഡിക്ഷൻ സെൻ്റർ സ്ഥാപിക്കും:
- കുടുംബശ്രീ മുഖാന്തിരം പേപ്പർ ബാഗ് നിർമ്മാണം.
- കരിയില സംഭരണികൾ സ്ഥാപിക്കും.
- കൊതുക് നിവാരണ പ്രവർത്തനങ്ങൾ വ്യാപകമാക്കും.
- ചേമ്പർ ഇൻസിനറേറ്റർ പ്ലാൻ്റ് സ്ഥാപിക്കും.
- സ്‌കൂളുകളിൽ സോക്ക്‌പിറ്റ്, കമ്പോസ്റ്റ് പിറ്റ്, നാപ്‌കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കും.
- പ്രമേഹ രോഗികൾക്ക് ഇൻസുലിൻ സൗജന്യമായി നൽകുന്ന പദ്ധതി
- പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കും.
- ഹോട്ടൽ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
- വാട്ടർ ട്രീറ്റ്‌മെൻ്റ പ്ലാൻ്റുകൾ സ്ഥാപിക്കും.
- വേനൽക്കാലത്ത് കുടിവെള്ള ലഭ്യതയ്ക്ക് വിവിധ പദ്ധതികൾ.
- ബയോ സി.എൻ.ജി പ്ലാൻ്റ് സ്ഥാപിക്കും: (മാലിന്യത്തിൽ നിന്നും സമ്പാദ്യം)
- ആറ്റിങ്ങൽ മാർക്കറ്റിൽ നവീന രീതിയിലുളള അറവുശാല.
- ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് FSTP നടപ്പാക്കും.
- എല്ലാ സ്‌കൂളുകളിലും സ്‌മാർട്ട് ക്ലാസ്സുകൾ
- എൽ.പി.സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ.
- ശാസ്ത്ര അവബോധം വളർത്താൻ പ്രത്യേക പദ്ധതി.
- സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും.
- സ്കൂളുകളിലെ കമ്പ്യൂട്ടർ, ഫർണീച്ചർ മെയിൻ്റനൻസുകൾ ഐ.റ്റി.ഐ. പോളിടെക്നിക്, എഞ്ചിനീയറിംഗ് കുട്ടികളെ ഏൽപ്പിക്കും.
- പഠനത്തോടൊപ്പം അവർക്ക് വരുമാനം.
- മുനിസിപ്പൽ ലൈബ്രറി കേന്ദ്രീകരിച്ച് ഒരു കരിയർ ഗൈഡൻസ് കേന്ദ്രം.
- മഠത്തിക്കോണത്തു കുളത്തിൽ നീന്തൽ പരിശീലനം ആരംഭിക്കും.
- എല്ലാ സ്‌കൂളുകളിലും ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കും.
- എല്ലാ കടവുകളും നവീകരിക്കും.
- അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
- ആറ്റിങ്ങലിൽ ഒരു ഐ.റ്റി.ഹബ്ബ്.
- എല്ലാ വർഷവും സ്‌കൂൾ മെരിറ്റ് ഡേ സംഘടിപ്പിക്കും.
- കലാഗ്രാമം പദ്ധതി നടപ്പാക്കും.
- കലാകാരന്മാർക്ക് ഫെലോഷിപ്പ്.
- നിർദ്ദനരായ കലാപ്രതിഭകളെ പരിശീലിപ്പിക്കും.
- ലൈബ്രറി കേന്ദ്രമാക്കി പുസ്‌തക ചർച്ചകൾ, കവിയരങ്ങുകൾ, കവിതാ രചന, കഥാ രചന, സാഹിത്യ സമ്മേളനങ്ങൾ, സാംസ്‌കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കും.
- കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ പ്രത്യേക പദ്ധതി.
- സോളാർ ഫെൻസിംഗ് നിർമ്മിച്ച് വിള സംരക്ഷണം.
- നഗരസഭാതലത്തിൽ പച്ചക്കറിതൈ ഉത്പാദനം നടത്തും.
- പൂക്കൃഷി വ്യാപകമാക്കും.
- തേൻ കൃഷിക്ക് പ്രത്യേക പരിശീലനം.
- കൂൺ കൃഷി നടപ്പാക്കും.
- എല്ലാ കുളങ്ങളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കും
- ഔഷധസസ്യ കൃഷി വ്യാപകമാക്കും.
- തുള്ളിനന പദ്ധതി നടപ്പാക്കും.
- കൂടുതൽ പശുക്കളെ വളർത്തുന്നവർക്ക് സബ്‌സിഡി ഇനത്തിൽ കറവയന്ത്രം.
- എല്ലാ തോടുകളിലും “ഇനി ഞാനൊഴുകട്ടെ” പദ്ധതി നടപ്പാക്കും.
- കാർബൺ ന്യൂട്രലൈസേഷനുമായി ബന്ധപ്പെട്ട് പച്ചത്തുരുത്തുകളും മിയാവാക്കി വനങ്ങളും വച്ചു പിടിപ്പിക്കും.
- വാമനപുരം നദീതീരം കാട് വെട്ടിത്തെളിച്ച് ഭൂവുടമകളുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രൂപം കൊടുക്കും, നദീ നടത്തം, സൈക്ലിംഗ്, സ്വിമ്മിംഗ് പൂൾ, കളിക്കളങ്ങൾ, ടർഫുകൾ, പൂക്കൃഷി, ഔഷധകൃഷി, മത്സ്യകൃഷി, ഒരു പക്ഷി സങ്കേതം.
- എല്ലാ റോഡുകൾക്കും പേര് നിശ്ചയിച്ച് ബോർഡുകൾ സ്ഥാപിക്കും.
- എസ്.സി കോളനികൾ നവീകരിക്കും.
- ഫാഷൻ ഡിസൈനിംഗ് പരിശീലനം നൽകും
- മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനം.
- ആവശ്യമുള്ള സ്ഥലങ്ങളിൽ ലൈൻ നീട്ടി തെരുവ് വിളക്കുകൾ സ്ഥാപിക്കും.
- പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും.
- നഗരസഭയുടെ പ്രധാന പരിപാടികൾ അറിയിക്കുന്നതിന് നഗരസഭയ്ക്ക് മുന്നിൽ എൽ.ഇ.ഡി.ബോർഡ് സ്ഥാപിക്കും.
- നഗരത്തിന്റെ രണ്ട് ഭാഗങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
- നഗരസഭ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും.
- ഗുണമേന്മയുളള ഇലക്ട്രിക് സാധനങ്ങൾ വാങ്ങാൻ നടപടികൾ സ്വീകരിക്കും.
- നഗരാതിർത്തികളിൽ സ്വാഗത ബോർഡുകൾ സ്ഥാപിക്കും.
- സോളാർ പാനൽ നിർമ്മാണത്തിന് പരിശീലനം.
- എൽ.ഇ.ഡി. ബൾബ് നിർമ്മാണം ആരംഭിക്കും.
- അതിദരിദ്രർ ഇല്ലാത്ത നഗരമായി പ്രഖ്യാപിക്കും
- കുടുംബശ്രീ പ്രവർത്തനം കാലോചിതമായി കാര്യക്ഷമമാക്കും.
- സ്‌കൂളുകളിൽ പ്രഭാത ഭക്ഷണത്തിന് ധനസഹായം.
- മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും.
- കൊട്ടാരത്തിലേയ്ക്കുളള റോഡ് രാജവീഥിയായി പരിഗണിച്ച് ഫുട്‌പാത്ത് നിർമ്മിക്കും. അലങ്കാര ചെടികൾ കൊണ്ട് മനോഹരമാക്കും. മനോഹരമായ ലൈറ്റുകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ കലാ പരിപാടികൾ അരങ്ങേറാനുളള ഒരു വീഥിയായി മാറ്റും.
- എല്ലാ വാർഡുകളിലും റസിഡൻസ് അസോസിയേഷനുകൾ രൂപീകരിക്കാൻ ശ്രമിക്കും.
- വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും.
- പരമാവധി വീടുകളിൽ സോളാർ എനർജി പദ്ധതി പ്രോത്സാഹിപ്പിക്കും.
- എല്ലാ കുളങ്ങളും നവീകരിച്ച് ഇന്റർലോക്ക് നടപ്പാത പൊതുജനങ്ങൾക്ക് പാർക്കിംഗിനായി ഉപയോഗപ്രദമാക്കും നിർമ്മിക്കും.
- ചലച്ചിത്രമേള സംഘടിപ്പിക്കും.
- ആരോഗ്യ ജാഗ്രതാ പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
- വലിയകുന്ന് താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും.
- രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കും.
- പുതിയ ഒ പി ബ്ലോക്ക് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി തുറന്നുകൊടുക്കും.
- ന്യൂറോ കാർഡിയോളജി വിഭാഗങ്ങൾ ആരംഭിക്കും.
- പുതിയ മെറ്റേണിറ്റി കെട്ടിട നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കും.
- വലിയകുന്ന് ആശുപത്രിയിൽ ഷെൽട്ടർ ഹോം.
- ശുചിത്വപൂർണ്ണമായ ആശുപത്രിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
- ആശുപത്രി കോമ്പൗണ്ട് സൗന്ദര്യവൽക്കരിക്കും.
- സിദ്ധ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമൊരുക്കും.
- ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ചികിത്സയ്ക്കുള്ള സൗകര്യം.
- എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും.
- ക്രഷേ യൂണിറ്റ് തുടങ്ങും.
- വയോമിത്രം പദ്ധതി മുഖേന എല്ലാ വാർഡിൽ നിന്നും ടൂറുകൾ സംഘടിപ്പിക്കും.
- ജലസ്രോതസ്സുകൾ സംരക്ഷിക്കും.
- കുടിവെളളം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കും.
- സെപ്റ്റിക് ടാങ്കുകൾ നിർബന്ധമാക്കും.
- മണ്ണില്ലാകൃഷിക്ക് പ്രോത്സാഹനം.
- ഡ്രാഗൺ ഫ്രൂട്ട് – തൈ വിതരണം ചെയ്യും.
- ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് ആട്ടോറിക്ഷ.
- ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് സ്വയംതൊഴിൽ പദ്ധതി.
- കന്നുകാലികൾക്ക് ധാതു ലവണ മിശ്രിതം.
- ജനറൽ -എസ്.സി – വിഭാഗങ്ങൾക്ക് കറവപ്പശു വിതരണം.
- ചെറുധാന്യ വിളകൾ പ്രോത്സാഹിപ്പിക്കും.
- എല്ലാ വാർഡുകളിലും നേന്ത്രവാഴക്കൃഷി – വാഴക്കന്നു വിതരണം.
- ഹരിത ഭവനം പദ്ധതി വ്യാപിപ്പിക്കും എന്നിവയൊക്കെയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



















