ഹണി ട്രാപ്പ് കേസിലെ പ്രതി; വ്യാജലഹരിക്കേസില്‍ നാരായണദാസിന്റെ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്

Feb 8, 2024

seena

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. വ്യാജലഹരികേസില്‍ പൊലീസ് പ്രതിയാക്കിയതോടെ, മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാരായണദാസിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നത്.

വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകള്‍ ധരിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് നാരായണദാസ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്.

cake tower new
LATEST NEWS