പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് നാഗസഭ അധികൃതർ അറിയിക്കുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.
ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമർപ്പിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു.

















