കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍ -ഇന്‍ ക്ലാസുകള്‍; വിശദാംശങ്ങള്‍

Feb 22, 2024

seena

തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന കൈറ്റ് വിക്ടേഴ്സിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍. പത്താം ക്ലാസിന്റെ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ 24 മുതലും ആരംഭിക്കും.

ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടായിരിക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍, പന്ത്രണ്ടിന് മലയാളം, രണ്ടിന് അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളുടെ ലൈവ് സെഷനാണ് നടത്തുന്നത്. 23 രാവിലെ പത്തിന് പ്ലസ്ടു ഇംഗ്ലീഷ്, പന്ത്രണ്ടിന് പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടിന് ഇക്കണോമിക്സ്.

24 രാവിലെ പത്തു മണിക്ക് എസ്എസ്എല്‍സി കെമിസ്ട്രി, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദിയും 26 രാവിലെ 10 മുതല്‍ 12 വരെ പ്ലസ്ടു ബോട്ടണി, സുവോളജി, വൈകുന്നേരം നാലിന് പ്ലസ്ടു ബിസിനസ് സ്റ്റഡീസ്, ഉച്ചയ്ക്ക് പന്ത്രണ്ടിന് എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സും രണ്ടിന് ബയോളജിയും 27 രാവിലെ പത്ത് മണിക്ക് എസ്എസ്എല്‍സി ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലസ്ടു ഫിസിക്സ്, വൈകുന്നേരം നാലിന് ഹിസ്റ്ററിയും 28 രാവിലെ പത്തിന് പ്ലസ് ടു ഹിന്ദി, പന്ത്രണ്ട് മണിക്ക് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് തത്സമയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത്, പ്ലസ്ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.

cake tower new
LATEST NEWS
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ...