ചിറയിൻകീഴ്: നൂറാം വയസ്സിലേക്ക് കടക്കുന്ന പുരവൂർ ഗവൺമെന്റ്.എസ്.വി. യു. പി എസ്.സ്കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില മന്ദിരോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 2020-21 കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് ഇനത്തിൽ ഒരു കോടി 81 ലക്ഷം രൂപയാണ് സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചത്. കിഴിവിലം ഗ്രാമപഞ്ചായത്തിലെ പുരവൂർ ഗ്രാമത്തിന്റെ ചിരകാല സ്വപ്നമായിരുന്നു പുരവൂർ ഗവൺമെന്റ് എസ്. വി.യു.പി.സ്കൂളിലെ പുതിയ കെട്ടിടം.
സ്കൂൾ അംഗണത്തിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ശിലാ ഫലകം അനാഛാദനവും
ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിച്ചു. കിഴുവിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത, വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുലഭ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ, ബ്ലോക്ക് മെമ്പർ എ. സ്. ശ്രീകണ്ഠൻ, ഉപജില്ലാവിദ്യാഭ്യാസ
ഓഫീസർ വിജയകുമാരൻ നമ്പൂതിരി, ഹെഡ്മിസ്ട്രെസ് ബിന്ദു.കെ ബി, വാർഡ് മെമ്പർ ആശ. സി, ഷാബു.വി എസ് (എസ് എം സി ചെയർമാൻ), ഉണ്ണികൃഷ്ണൻ, പൂർവവിദ്യാർഥികൾ, വികസനസമിതി അംഗങ്ങൾ, എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



















