വിളക്ക് എഴുന്നള്ളിപ്പ് ഇന്ന് മുതൽ; ശബരിമലയിൽ ഭക്തജനതിരക്ക്

Mar 20, 2024

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടക്കമാകും. അഞ്ചാം ഉത്സവമായ ഇന്ന് രാത്രി ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങൾക്ക് ശേഷമാണ് വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുക. ഉത്സവബലി, ശ്രൂഭൂതബലി എന്നിവയുടെ താന്ത്രിക കർമങ്ങളിലൂടെ ചൈതന്യമേറിയ അയ്യപ്പ സ്വാമിയെ ആഘോഷമായാണ് എഴുന്നള്ളിക്കുന്നത്.

വെളിനല്ലൂർ മണികണ്ഠനാണ് ദേവന്റെ തിടമ്പേറ്റുക. ഇന്നലെ ശബരിമലയിൽ ഉത്സവബലി തൊഴാൻ തീർത്ഥാടകരുടെ തിരക്കുണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മൂലബിംബത്തിലെ ചൈത്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. മേൽശാന്തി പിഎൻ മഹേഷ് ശ്രീബലി വി​ഗ്രഹം എടുത്തു. മേളത്തിന്റെ അകമ്പടിയിൽ ഉത്സവബലി കർമങ്ങൾക്കായി ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ചു. ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് നാല് പ്രദക്ഷിണം പൂർത്തിയാക്കി. അഷ്ടദിക്പാലകർക്കും ബലിതൂകി. പിന്നീട് ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. ഈ സമയത്തായിരുന്നു ഉത്സവബലി ദർശനം.

cake tower new
LATEST NEWS
മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട...