ആറ്റിങ്ങൽ: ഇളമ്പ ഗവൺമെന്റ് എൽ.പി.എസിന്റെ വാർഷികാഘോഷ പരിപാടികൾ കവിയും
ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 99 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻപ്രഥമാധ്യാപികമാരായ ജയശ്രീ, റീന, ബിആർസി കോഡിനേറ്റർ ഷിബിന, എസ്എം സി വൈസ് ചെയർമാൻ ജോയ്, എം പി ടി എ പ്രസിഡന്റ് അനിത എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ സന്തോഷ് കണ്ണങ്കര അധ്യക്ഷനായി. സ്കൂൾ പ്രഥമഅധ്യാപകൻ വി സുഭാഷ് സ്വാഗതവും അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു.
കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കിളിമാനൂരിൽ തെങ്ങിൽ നിന്ന് തേങ്ങ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം : റോഡിൽ സഞ്ചരിക്കവേ തെങ്ങിൽ...

















