കോട്ടയം: പാലയിലെ സ്വകാര്യ ടര്‍ഫില്‍ ബാഡ്മിന്റൺ പരിശീലനത്തിന് ശേഷം വിശ്രമിക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ ടി വി റെജിമോന്റെ ഏക മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്.
കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കുഴഞ്ഞുവീണയുടനെ കുട്ടിയെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ്...
















