ചിറയിന്‍കീഴ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. എക്‌സ് സര്‍വീസ് മിലിട്ടറി, പാരാമിലിട്ടറി, പോലീസ് എന്നീ വീഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പ്രായം- 18 വയസ്സിനും 60 വയസ്സിനും മധ്യേ, താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0470-2640380 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ്...


















