മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് മലയാളി ദമ്പതികൾ മരിച്ചു

Mar 27, 2024

മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് മലയാളി ദമ്പതികൾ മരിച്ചു. മുംബൈയിൽ നാസിക്കിൽ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കാവൂർ കൊച്ചു പാലത്തിന് സമീപം വയൽതിട്ട വീട്ടിൽ ശോഭകുമാർ (55)​,​ ഭാര്യ ശിവജീത (50)​ എന്നിവരാണ് മരിച്ചത്. 24 നു ഉച്ചയോടെയാണ് അപകടം. 24 ന് രാവിലെ തിരുവനന്തപുരം എയർപോർട്ട് വഴി മുംബൈയിലെത്തിയ ശേഷം കാറിൽ നാസിക്കിലെ വീട്ടിലേയ്ക്ക പോകുന്ന വഴി താനയ്ക്ക് സമീപം വെച്ചാണ് അപകടം.

കാറിൻ്റെ പിന്നിലായിരുന്നു ഇരുവരും ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻവശം പൂർണമായും തകരുകയും, ശിവജിത അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പറയുന്നു .ഇരുവരെയും താനെയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭ കുമാറിൻ്റെയും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ നാസിക്കിലെ സ്വകാര്യ സ്ഥാപനത്തിലാണ് ശോഭ കുമാറിന് ജോലി. മുംബൈയിൽ നിന്ന് നാസിക്കിലെത്താൻ മൂന്ന് മണിക്കുറിലധികം സമയം വേണമെന്ന് വീട്ട്കാർ പറഞ്ഞു.

കടയ്ക്കാവൂർ ദേവരുനട ഉത്സവത്തിനാണ് ശോഭകുമാറും കുടുംബവും നാസിക്കിൽ നിന്നും കടയ്ക്കാവൂരിലെ കുടുംബ വീട്ടിലെത്തിയത്. വീടിന് സമീപത്തെ ഗുരു വിഹാറിൽ നിന്നുള്ള കാവടി ഘോഷയാത്ര കാണാനും പങ്കെടുക്കാനുമാണിവർ എത്തിയത്. എല്ലാ വർഷവും മുംബയിൽ നിന്നും ഇവർ ഇതിനായി എത്താറുണ്ടന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓണത്തിന് വന്നതിനാൽ ഉത്സവത്തിന് പങ്കെടുക്കാനായില്ല. ഇക്കുറി വന്നു പോയത് അന്തിയാത്രയുമായി. ഇരുവരുടെയും മൃതദേഹം താനെ ആശുപത്രി മോർച്ചറിയിൽ.
മക്കൾ: ഉദിത് കുമാർ, മിഥില (കാനഡ) മരുമകൻ (ശ്രീലേഷ് (കാനഡ). മകൾ മിഥില ഇന്ന് (27) വൈകിട്ടോടെ വീട്ടിലെത്തിയ ശേഷം സംസ്ക്കാരം. ബന്ധുക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് മുംബൈയ്ക്ക് തിരിക്കും ചിത്രം ശോഭ കുമാറും ശിവജിതയും.

cake tower new
LATEST NEWS