തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

Mar 31, 2024

seena

ആറ്റിങ്ങല്‍: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചയാള്‍ അറസ്റ്റില്‍. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെയാണ് (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് ബിജുവിന് നേരേ ആക്രമണമുണ്ടായത്.
വീട്ടിലെത്തിയ ബിജുവിനെ സജി അസഭ്യം വിളിച്ചു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നടന്ന ബിജുവിന്റെ നേര്‍ക്ക് അടുപ്പില്‍ കഞ്ഞിതിളച്ചുകൊണ്ടിരുന്ന മണ്‍കലം എടുത്തെറിയുകയായിരുന്നു.

ബിജു കൈകൊണ്ട് കലം തടുത്തപ്പോള്‍ കലം തകരുകയും കഞ്ഞി ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ദേഹമാസകലം പൊള്ളലേറ്റു. ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഊരുപൊയ്കയില്‍ നിന്നും സജിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

cake tower new
LATEST NEWS
ഹൈക്കോടതി നിര്‍ദേശം തള്ളി പൊലീസ്, ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം

ഹൈക്കോടതി നിര്‍ദേശം തള്ളി പൊലീസ്, ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍; സംസ്ഥാനമാകെ ഡിഎംകെ പ്രതിഷേധം

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റു ചെയ്തത്...