‘വഞ്ചകരുടെ ഭീഷണികളില്‍ വീഴരുത്’; സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ്

Apr 1, 2024

seena

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍മീഡിയ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുതെന്നുമുള്ള കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ഷോര്‍ട്ട്ഫിലിം കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

cake tower new
LATEST NEWS
സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

സുലോചനയ്ക്ക് പിന്നാലെ വിജയരാഘവനും വിടവാങ്ങി; രാമവർമ്മപുരത്തെ ആ സാന്ത്വനപ്രണയം ഇനി ഓർമ്മ

തൃശൂർ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ പരസ്പരം താങ്ങും തണലുമാവുകയും 79-ാം വയസ്സിൽ വിവാഹിതരായി നാടിന്...

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ എസ്എഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും...