നിപയിൽ ആശങ്ക വേണ്ട; 7 ഫലങ്ങൾ നെ​ഗറ്റീവ്, സമ്പർക്കപ്പട്ടികയിൽ 330 പേർ: ആരോ​ഗ്യമന്ത്രി

Jul 21, 2024

തിരുവനന്തപുരം: മലപ്പുറത്ത് നിപ സംശയത്തെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.

പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.

LATEST NEWS
മണമ്പൂരിൽ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മണമ്പൂരിൽ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മണമ്പൂർ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മണമ്പൂർ...