ആറ്റിങ്ങൽ: വീട് പുനർനിർമ്മാണത്തിന് ശ്രമദാനവുമായി ഡിവൈഎഫ്ഐ. കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി പുതിയ വീട് വയ്ക്കാൻ തുക ലഭിച്ച ആറ്റിങ്ങൽ മൂഴിയിൽ സ്വദേശിയുടെ പഴയ വീട് ആണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് വിനീഷി (കുഞ്ഞുണ്ണി)ന്റെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്. ഡി.വൈ.എഫ് കുന്നുവാരം യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്, ശബരി, നന്ദു, അഭിരാജ്, ജിത്തു, അനന്തു, ബിച്ചു തുടങ്ങിയവർ പങ്കാളികൾ ആയി.
എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎയുമായി യുവതിയും യുവാവ് പിടിയിലായി. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി...
















