അഞ്ചുതെങ്ങ്: ഇരുചക്രവാഹനം കലിങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപത്തെ കലിങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കടയ്ക്കാവൂർ ചമ്പാവ് സ്വദേശി അജിത് (30) നാണു ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ ചിറയികീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. KL16 S4253 എന്ന പൾസർ വാഹനമാണ് അപകടത്തിൽൽപ്പെട്ടത്.


















