ജോലി തേടുന്നവർക്ക് സുവർണാവസരം ഒരുക്കി കരിയർ ഫെയർ 2024

Sep 26, 2024

seena

വർക്കല: ശ്രീനാരായണ ഗുരു അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിൽ നാളെ (വെള്ളിയാഴ്ച) രാവിലെ 10 മുതൽ കരിയർ ഫെയർ 2024 തൊഴിൽ മേള നടക്കും. ജില്ലയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന തൊഴിൽ മേളയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷൻ തിരുവനന്തപുരം, ഡി.ഡി.യു.ജി.ക്കെ.വൈ യും കെ.കെ.ഈ.എം യൂം, സംയുക്തമായി സംഘടിപ്പിക്കുന്നു. എം .എൽ .എ .വി ജോയ് ഉദ്ഘാടനം നിർവഹിക്കും. നാളെ രാവിലെ 9 മുതൽ സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 40 പ്രമുഖ കമ്പനികൾ പങ്കെടുത്ത് വിവിധ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതാണ് മേളയുടെ പ്രധാന ആകർഷണം. പ്ലസ്ടു അതിനു മുകളിലോട്ട് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ കമ്പനികളിലെ പ്രതിനിധികൾ നേരിട്ട് അഭിമുഖങ്ങൾ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 9605950445

cake tower new
LATEST NEWS
‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി...