ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

Oct 15, 2026

seena

ഇടുക്കി: നാളെ ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ നിന്നും നെടുങ്കണ്ടത്ത് നടക്കുന്ന ഇടുക്കി ജില്ലാ സ്കൂൾ കായിക മേളയെ പൂർണ്ണമായും ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.

ഇ.എസ് എ ഉൾപ്പെടെ രൂക്ഷമായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലന്നാരോപിച്ചാണ് സി പി എം ഹർത്താൽ നടത്തുന്നത്. കഡസ്ട്രൽ മാപ്പിലെ അപാകതകൾ പരിഹരിച്ച് ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിക്കുക, ഇടുക്കിയിലെ ഏലമലക്കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനം ഉൾപ്പെടുന്ന ഭാഗം മാത്രം ഇ എസ് എ പരുധിയിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന വിധം സർക്കാർ റിപ്പോർട്ട് നൽകുക, ജില്ലാ കളക്ടർ പുറപ്പെടുവിക്കുന്ന കർഷകവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

കായിക മേളയിൽ പങ്കെടുക്കുന്നതിനായി നെടുങ്കണ്ടത്തേക്ക് കായിക താരങ്ങളും ഒഫീഷ്യലുകളും സഞ്ചരിക്കുന്ന വാഹനങ്ങൾ തടയില്ലെന്നും സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കായികമേളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനും മേള സുഗമമായി നടത്തുന്നതിനും ആവശ്യമായ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

cake tower new
LATEST NEWS
‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

‘കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?’

തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി...

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ഭക്ഷോല്‍പ്പന്ന മേഖലയില്‍ കളംപിടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള...