ആറ്റിങ്ങൽ: 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ബംഗാൾ സ്വദേശിക്ക് 7 വർഷം തടവും 1ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴയൊടുക്കിയില്ലെങ്കിൽ 4 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് ജൽപയ്ഗുരി,ജബൽ പുരി ടക്കിമാരി നമ്പർ1ൽ താമസം പ്രിയ ലാൽ ദാസ് മകൻ ഹരിപദ ദാസ് (36)നെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി. ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. അതിജീവിത താമസിക്കുന്ന വീട്ടിൽ കയറി പ്രതി ബലമായി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പോത്തൻകോട് പോലീസ് 2024 മെയ് മാസം 24 -ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 19
രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷയും അഭിഭാഷക നീലിമ ആർ. കൃഷ്ണനും ഹാജരായി. പോത്തൻകോട് ISHO രാജേന്ദ്രൻ നായർ, പ്രശാന്ത് സി. പി എന്നിവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.




















