കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം; സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ ടാഗിങ് ഫീച്ചറുമായി വാട്‌സ്ആപ്പ്

Oct 4, 2024

ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ടാഗിങ്. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായി എളുപ്പം കണക്ട് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന വഴിയാണ് വാട്്‌സആപ്പ് സ്റ്റാറ്റസ്. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്‌സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

LATEST NEWS
എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: എൽ.ബി.എസ് വിദ്യാർത്ഥിനിയുടെ റാഗിംഗ് വിരുദ്ധ ആപ്പിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ...

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ റെയിൽവേ പൊലീസ് ഓടിച്ചിട്ട്...