വിപണിയില്‍ ‘കരടി വിളയാട്ടം’, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു, 81,000ല്‍ താഴെ; ഇന്‍ഫോസിസ്, ബജാജ് ഓട്ടോ ഓഹരികള്‍ റെഡില്‍

Oct 18, 2024

seena

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.

വിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നതാണ് ഇടിവിന് കാരണം. ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ അവിടെ ഉന്നംവെയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയില്‍ സംഭവവികാസങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഇന്‍ഫോസിസ്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ ഐടിസി, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഓഹരികളും റെഡിലാണ്. അതേസമയം ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....