കേരള വ്യാപാര വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. വാടകയുടെ ജി എസ് റ്റി വ്യാപാരികൾക്ക് ചുമത്തുന്ന ജി എസ് റ്റി കൗൺസിലിന്റെ അനീതിയ്‌ക്കെതിരെ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന കുത്തക വൽക്കരണ നയങ്ങൾക്കെതിരെയാണ് നവംബർ 7 നു രാവിലെ 9 മണിയ്ക്ക് (വ്യാഴാഴ്ച) രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കുന്നത്.
നവംബർ 7നു 10. 30 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വമ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്നു. ജാഥ രാജ് ഭവന് മുന്നിൽ എത്തിച്ചേരുമ്പോൾ ധർണ്ണ സമരം ഭാരതീയ ഉദ്യോഗ് മണ്ഡൽ പ്രസിഡന്റ് ബാബുലാൽ ഗുപ്ത ഉദ്ഘാടനം ചെയ്യും. കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ പങ്കെടുക്കും.

















