ഗതാഗത നിയന്ത്രണം:
ആറ്റിങ്ങൽ നിലയ്ക്കാമുക്ക് ,കായിക്കര കടവ് – വക്കം പണയിൽ കടവ് റോഡിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി വക്കം റെയിൽവേ ഗേറ്റ് മുതൽ പണയിൽ കടവ് പാലം വരെയുള്ള ഭാഗത്ത് 2, 3 തീയതികളിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.
റേഷൻ പൊങ്കൽ സമ്മാനം :
നാഗർകോവിൽ:
തൈപ്പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു തമിഴ്നാട്ടിൽ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ പൊങ്കൽ സമ്മാനം ജനുവരി 9 മുതൽ വിതരണം ചെയ്യും. ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് വിതരണം ചെയ്യുന്നത്.
അധ്യാപക ഒഴിവ്:
ആറ്റിങ്ങൽ ആലംകോട് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 3ന് 10ന് നടക്കും.
വെള്ളറട മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്. 0471–2255464.
വിദ്യാഭ്യാസം
പാർലമെന്ററി സ്റ്റഡീസിൽ പിജി ഡിപ്ലോമ.
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പാർലമെന്ററി സ്റ്റഡീസിൽ നടത്തുന്ന ഒരു വർഷത്തെ വിദൂര വിദ്യാഭ്യാസ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം. ഫോൺ: 0471 2512662, 9496551719. www.niyamasabha.org.

















