വയനാട് പുനരധിവാസം: മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചെന്ന് കേന്ദ്രം

Jan 10, 2025

seena

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് വിവിധതരം ധനസഹായത്തിന് അര്‍ഹത ലഭിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വയനാടിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്നും കേന്ദ്രത്തിനു വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന്‍ അറിയിച്ചു.

എസ്ഡിആര്‍എഫിലെ 120 കോടി രൂപ ഉടന്‍ ചെലവഴിക്കുന്നതിനു കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര മാനദണ്ധങ്ങള്‍ പ്രകാരമല്ലാതെ തന്നെ വയനാട്ടില്‍ സര്‍ക്കാരിനു തുക ചെലവഴിക്കാം. എസ്ഡിആര്‍എഫിലെ കൂടുതല്‍ പണം ചെലവഴിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിലെ ബാക്കി തുക ചെലവഴിക്കാന്‍ അനുവദിക്കുമോയെന്ന് കഴിഞ്ഞതവണ കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രണ്ടു ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജികള്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...

മഹേഷ് (50) നിര്യാതനായി

മഹേഷ് (50) നിര്യാതനായി

ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ വിളയിൽ വീട്ടിൽ മഹേഷ് (50) നിര്യാതനായി. ആറ്റിങ്ങൽ എൻ എസ് കെ ഫ്രൂട്ട്സിലെ...