ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റം; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Jan 20, 2025

seena

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം കൂട്ടി. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായാണ് ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്താണ് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്.

cake tower new
LATEST NEWS