സിബില്‍ സ്‌കോര്‍ കുറവ്; വിവാഹത്തില്‍ നിന്ന് പിന്‍മാറി പെണ്‍ വീട്ടുകാര്‍

Feb 8, 2025

seena

മുംബൈ: വിവാഹം പല കാരണങ്ങളാല്‍ മുടങ്ങാറുണ്ട്. അതിന് കാരണം കുടുംബ തര്‍ക്കങ്ങളോ പൊരുത്തക്കേടുകളോ മറ്റോ ആയിരിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ യുവാവിന്റെ വിവാഹം മുടങ്ങാന്‍ കാരണമായത് സിബില്‍ സ്‌കോര്‍ കുറവായതാണ്. മഹാരാഷ്ട്രയിലെ മൂര്‍തിസാപു ജില്ലയിലായിരുന്നു സംഭവം.

വിവാഹനിശ്ചയം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ യുവാവിനോട് അസാധാരണമായ ഒരു അഭ്യര്‍ഥന നടത്തിയത്. അത് സിബില്‍ സ്‌കോര്‍ കാണണമെന്നായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പരിശോധനയില്‍ യുവാവ് വിവിധ ബാങ്കുകളില്‍ നിന്നായി ഒന്നിലധികം വായ്പ എടുത്തതായി കണ്ടെത്തി. കൂടാതെ സിബില്‍ സ്‌കോര്‍ കുറവാണെന്നും കണ്ടെത്തി.

ഇത്രയേറെ സാമ്പത്തിക ബാധ്യതയുള്ള യുവാവിന് മരുമകളെ കല്യാണം കഴിച്ചുകൊടുത്താല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ അമ്മാവന്‍ കുടുംബത്തെ അറിയിച്ചു. വീട്ടുകാരും അമ്മാവന്റെ അഭ്യര്‍ഥന ശരിവച്ചതോടെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...