പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ

Feb 12, 2025

seena

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേര്‍ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലം​ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

cake tower new
LATEST NEWS
2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം

2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന്...

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന്...