വിശുദ്ധ റമസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചക്ക് വിടനല്‍കി വിശ്വാസികള്‍

Mar 29, 2025

seena

ഏറെ പവിത്രമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും പുണ്യം നിറഞ്ഞ റമസാന്‍ 27ാം രാവും ഒരുമിച്ച്‌ കിട്ടിയതിന്റെ ധന്യതയിലാണ് ഇക്കൊലം മുസ്്‌ലിം വിശ്വാസികള്‍. റമസാനിലെ അവസാന വെള്ളിയാഴ്ച ഖുതുബക്കിടെ പള്ളികളിലെ ഖതീബുമാര്‍ അസ്സലാമു അലൈക യാ ശഹ്‌റ “റമസാന്‍…” എന്ന് റമസാന് വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഹൃദയം തുടിച്ചു

11 മാസത്തെ കാത്തിരിപ്പിനു ശേഷം കടന്നുവന്ന റമസാന്‍ സത്കര്‍മങ്ങള്‍ക്ക് പലമടങ്ങ് പ്രതിഫലം നല്‍കപ്പെടുന്ന മാസമാണ്. അതുകൊണ്ട് തന്നെ വൃതാനുഷ്ടാനത്തിന് പുറമെ ധാനധര്‍മം, സാധുജന പരിപാലനം, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് വിതരണങ്ങള്‍, പള്ളികളില്‍ ഇഅ്തിഖാഫിരിക്കല്‍ മഹാന്‍മാരുടെയും ബന്ധുക്കളുടെയും ഖബറ് സിയാറത്ത് ചെയ്യല്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സത്കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയാണ് മുസ്്‌ലിം വിശ്വാസികള്‍ റമസാന് വിടപറയുന്നത്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...