തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി

May 4, 2025

seena

തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി സെറ്റില്‍മെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയന്‍ കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുടര്‍ന്ന് വിജയന്‍ കറിക്കത്തി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ രാത്രി മുതലേ വഴക്കുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം പിതാവ് വിജയന്‍ അമ്പൂരി ഫോറസ്റ്റ് ഓഫീസിലെത്തി താന്‍ മകനെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

cake tower new
LATEST NEWS
പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക്...