ഇന്ത്യൻ റയിൽ ഗതാഗതത്തിൽ വലിയ വിപ്ലവമായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ വരവ്. രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന അതിവേഗ വന്ദേഭാരത് ട്രെയിനുകൾ ജനങ്ങളും വളരെ വേഗം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ, വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്സ്പ്രസിന് പുതിയ പതിപ്പ് വരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അമൃത് ഭാരത്-2.2 എന്ന പുതിയ പതിപ്പാണ് പുതിയ വേഗക്കുതിപ്പിന് തയ്യാറെടുക്കുന്നത്. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് അമൃത് ഭാരത്-2.2 ട്രെയിനിന്റെ നിർമാണം.



















