ആറ്റിങ്ങൽ: റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു. ദിനാഘോഷങ്ങൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി ഷാജി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എസ്.എസ് ബൈജു സ്വാഗതം പറഞ്ഞു. മുൻ നാഷണൽ നീന്തൽ താരങ്ങളായ ജി.എസ് സതീശൻ, സി.കെ അനിൽ, മുൻ നാഷണൽ കബഡി താരം എസ് ദയാനന്ദൻ, ഡി മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ഏകദിന ശില്പശാല സംഘടിപ്പിച്ചു
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും, വിദ്യാഭ്യാസ...


















