ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്; മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന്‍ സിപിഎമ്മിലേയ്ക്ക്

Jun 24, 2025

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന്‍ പാര്‍ട്ടി വിട്ടു. കുടുംബത്തോടൊപ്പമാണ് രവീന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റും എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രവീന്ദ്രന്‍. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു.

അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍., ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ പി രവീന്ദ്രനെയും കൂടെയുള്ളവരെയും ചുവന്ന ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...