ജനകീയ കൂട്ടഹർജി സമർപ്പിച്ചു

Jul 12, 2025

ആറ്റിങ്ങൽ കരിച്ചയിൽ പ്രദേശത്തെ അപ്പൂപ്പൻ പാറ ക്ഷേത്രം, തെന്നൂർ ക്ഷേത്രം, കരിച്ചയിൽ മുടിപ്പുര ക്ഷേത്രം എന്നിവയ്ക്കു സമീപത്തുകൂടെ ഒഴുകുന്നതും അനേകം ജനങ്ങൾ കൃഷിക്കും മറ്റും ജലസേചനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന കരിച്ചയിൽ തോട്ടിൽ മാസങ്ങളായി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ ടാങ്കർ ലോറികളിലും മറ്റും കൊണ്ടുവന്നു ഒഴുക്കുന്നു.

വാമനപുരം നദിയിൽ എത്തിച്ചേരുന്ന ഇപ്രകാരമുള്ള മലിന ജലമാണ് ആറ്റിങ്ങൽ നഗരസഭയ്ക്കും അടുത്തുള്ള പഞ്ചായത്തുകളിലേയ്ക്കും ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്നതിന് പമ്പ് ചെയ്യുന്നത്. തോട്ടിൽ കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ ഒഴുക്കുന്ന സമൂഹ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ട്‌വരുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) നക്രാംകോട് ബ്രാഞ്ച്, തച്ചൂർക്കുന്നു ബ്രാഞ്ച്, സിപിഐ(എം) ആറ്റിങ്ങൽ ഈസ്റ്റ്‌ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ മുൻപാകെ ജനകീയ കൂട്ടഹർജി സമർപ്പിച്ചു.

സിപിഐ(എം) നക്രാംകോട് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ നായർ തച്ചൂർക്കുന്നു ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്...

‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി ‘പണികിട്ടി’! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി...